കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ്. പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്‌മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിയമിച്ചെ ആരോപണം.
പിതൃസഹോദര പുത്രനായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് മന്ത്രി സ്വകാര്യസ്ഥാപനത്തിലെ ബന്ധുവിന് നല്‍കിയതെന്ന് ആരോപിച്ച യൂത്ത് ലീഗ് നേതാക്കള്‍ ജലീലിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
