കോട്ടയത്ത് തട്ടിപ്പു കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം: തട്ടിപ്പു കേസില്‍ പ്രതിയായ ജ്വല്ലറി ഉടമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥനെയാണ് (68) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

രാവിലെ 8.30 ന് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി നടപടികള്‍ സ്വീകരിച്ചു. നിക്ഷേപക തട്ടിപ്പിന്റെ പേരില്‍ നിയമ നടപടികള്‍ നേരിട്ടു വരികയായിരുന്നു വിശ്വനാഥന്‍. കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഇയാള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച്‌ കോടതി ഇയാളെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പണം നിക്ഷേപിച്ചവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *