ശബരിമല വിഷയം; കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല

പത്തനംതിട്ട: കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമെന്നാണ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. പിഎസ് ശ്രീധരന്‍ പിള്ള, കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയാണ് ഹര്‍ജികള്‍.

അതേസമയം, ശബരിമല സ്ത്രീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാന്‍ ശ്രമം നടന്നെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു.

ശബരിമലയെ ഉപയോഗിച്ച്‌ രാഷ്ട്രീയം കളിക്കാനാണ് ആര്യാമ സുന്ദരത്തെ പിന്തിരിപ്പിച്ചതെന്നും അഭിഭാഷകന്‍ പിന്‍മാറിയതിന് പിന്നില്‍ ചില സംഘടനകളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *