വി.എം. രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് വാങ്ങിയ കെട്ടിടം കണ്ടുകെട്ടി

കൊച്ചി: വിവാദ വ്യവസായിയായ വി.എം. രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് വാങ്ങിയ കെട്ടിടം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. രാധാകൃഷ്ണനെതിരെയുള്ള നടപടിയുടെ ഭാഗമായാണ് കെട്ടിടം കണ്ടുകെട്ടിയിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതിയിലൂടെ സമ്ബാദിച്ച പണമാണ് രാധാകൃഷ്ണന്‍ ഇടപാടിനായി വിനിയോഗിച്ചത്.

കഴിഞ്ഞ ദിവസം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. പതിനൊന്നു അപ്പാര്‍ട്ടുമെന്റുകള്‍, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലുള്ള വസ്തുവകകള്‍, രണ്ടു ഹോട്ടലുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *