പ്രസംഗം അക്രമത്തിന് വഴിവെച്ചു; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഡിജിപി രംഗത്ത്

കൊച്ചി: ശ്രീധരന്‍പിള്ളയുടെ പ്രസംഗം അക്രമത്തിന് വഴിവെച്ചന്ന് ഡിജിപി. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതിരിക്കുവാന്‍ പോരാടണമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞതെന്നും ഡിജിപി പറഞ്ഞു.

അതേസമയം, ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

യുവമോര്‍ച്ചയുടെ യോഗത്തിനിടയില്‍ വിവാദപ്രസംഗം നടത്തിയതിന്റെ പേരിലാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *