ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഹൈക്കോടതി.
തീരുമാനം യുക്തിസഹമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബഞ്ച് വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് നിരീക്ഷിച്ച കോടതി ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നും വിലയിരുത്തി.
മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക്പാസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മൗലികാവകാശത്തില്‍ യുക്തിസഹമായ നിയന്ത്രണം ഏരപ്പെടുത്താന് സര്‍ക്കാരിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
സര്‍ക്കാര്‍ നല്കുന്ന പാസിനെ പ്രവേശന പാസായി കരുതിയാല്‍ മതിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
