തദ്ദേശ മിത്രം രണ്ടാംഘട്ടം – ലോക ബാങ്ക് സംഘം ജില്ലയിലെത്തി

മലപ്പുറം: തദ്ദേശമിത്രം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്്്കരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ലോക ബാങ്ക് സംഘം ജില്ലയിലെത്തി. മലപ്പുറം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ അമിത് മീണയുമായി സംഘം ചര്‍ച്ച നടത്തി. ജില്ലയില്‍ നിലവിലുള്ള പദ്ധതിയുടെ ആസൂത്രണ രീതികള്‍, സര്‍ക്കാര്‍ വികസന പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന രീതി തുടങ്ങിയ കാര്യങ്ങള്‍ കലക്ടര്‍ സംഘത്തിനു വിശദീകരിച്ചു നല്‍കി.

നഗര മേഖലകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് തദ്ദേശ മിത്രം ഈ ഘട്ടത്തില്‍ ആസൂത്രണം ചെയ്യുന്നത്. നഗര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, കൃഷി, വ്യവസായ വല്‍ക്കരണ സാധ്യതകള്‍, റോഡ് നെറ്റ്‌വര്‍ക്ക്് സാധ്യതകള്‍, തൊഴില്‍ സംരംഭക യൂണിറ്റുകളുടെ രൂപീകരണം, ടൂറിസം മേഖലയിലെ വികസന സാധ്യതകള്‍, സാനിറ്റേഷന്‍, പുഴയോര മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി വിവിധ മേഖലകള്‍ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി.

ലോകബാങ്ക് പ്രതിനിധികളായ ഹര്‍ഷ് ഗോയല്‍, സീമ അവസ്തി, മൃദുല സിംഗ്, ദീപ ബാലകൃഷ്ണന്‍, നഹോ ഷിബുയ, കെ.എല്‍.ജി.എസ്.ഡി.പി ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടര്‍ ഡോ.വി.പി.സുകുമാരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ പി.എ. ഐഷ, വിവിധ വകുപ്പ് മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *