ശ​ബ​രി​മ​ല: സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശം അ​നു​വ​ദി​ക്ക​രു​തെ​ന്ന് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ബി​ജെ​പി അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റേ​ത് വൈ​കി​വ​ന്ന ബു​ദ്ധി​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞു.

മ​റ്റ് ഹി​ന്ദു​സം​ഘ​ട​ന​ക​ളെ യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ക്കാ​ത്ത​തി​ല്‍ അ​തൃ​പ്തി​യു​ണ്ട്. മ​ണ്ഡ​ല​കാ​ലം സു​ഗ​മ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം. സ​ര്‍​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു​ക​യെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള അ​റി​യി​ച്ചു. മ​ണ്ഡ​കാ​ല ഉ​ത്സ​വ​ത്തി​നാ​യി 17നു ​ശ​ബ​രി​മ​ല ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *