ശബരിമല യുവതീപ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് പന്തളം കൊട്ടാരവും. സമയബന്ധിതമായി വിധി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞത്.

ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്തു കൊണ്ടുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ലെന്നും ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരുന്നു.

അതേസമയം,ശബരിമല സത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *