തൃപ്തി ദേശായിയെ വിളിച്ചു വരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി; തുറന്നടിച്ച്‌ ബിജെപി നേതാവ്

നെടുമ്ബാശ്ശേരി: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ തൃപ്തി ദേശായിയെ വിളിച്ചു വരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍.

തൃപ്തി ദേശായിയുടെയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും ആചാരം ലംഘിക്കുന്നതിനായി തൃപ്തിയെ പിണറായി വിളിച്ചു വരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലും അയ്യപ്പന്റെ പൂങ്കാവനത്തിലും കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്നും എ.എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *