ശബരിമല പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി ബിജെപി മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. കേന്ദ്രം പറഞ്ഞിട്ടാണ് സുരക്ഷ ശക്തമാക്കിയത്. സംഘര്‍ഷ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നട അടച്ചതിന് ശേഷവും ശശികല മല കയറാന്‍ ശ്രമിച്ചത് കൊണ്ടാണ് അറസ്റ്റുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടു എന്നും കേന്ദ്ര സേനയെ ഇറക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *