തീര്‍ത്ഥാടകര്‍ക്ക് പകലും നിയന്ത്രണം; തിരക്ക് കുറയ്ക്കാനെന്ന് പോലീസ്

പത്തനംതിട്ട: ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. തിരക്കുമൂലമാണ് നിയന്ത്രണമെന്ന് പോലീസ് അറിയിച്ചു. നിലയ്ക്കലില്‍ നിന്ന് പമ്ബയിലേയ്ക്കുള്ള വാഹനം ഇനി ഒരു മണിക്ക് മാത്രമേ ഉണ്ടാകൂ.

കര്‍ശന പരിശോധനകളാണ് ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍പ്പസമയം മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ സബരിമലയില്‍ എത്തി. കെഎസ്‌ആര്‍ടിസി ബസ് സര്‍വ്വീസും സമയക്രമത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്.

അതേസമയം, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല വീണ്ടും ശബരിമല സന്നിധാനത്തേയ്ക്ക് പോകും. ഇന്ന് വൈകിട്ടോടെ ശബരിമലയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസിന് അറിയിച്ചതിന് ശേഷമാണ് സന്നിധാനത്തേയ്ക്ക് എത്തുന്നത്.ഉച്ചകഴിഞ്ഞ് ശശികല പമ്ബയിലെത്തും. തടയില്ല എന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *