നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചാ​ല്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന​ത് കേ​ന്ദ്ര നി​ര്‍​ദേ​ശം: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍റെ അ​റ​സ്റ്റി​നെ ന്യാ​യീ​ക​രി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചാ​ല്‍ അ​റ​സ്റ്റ് ചെ​യ്യു​ക എ​ന്ന​ത് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യും. ഇ​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തു ബി​ജെ​പി​യു​ടെ അ​ജ​ന്‍​ഡ ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്. ഇ​ത് ജ​ന​ങ്ങ​ള്‍ ചെ​റു​ത്തു തോ​ല്‍​പ്പി​ക്കും. വി​മോ​ച​ന സ​മ​ര​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ് മ​ന്ത്രി​മാ​രെ ആ​ക്ര​മി​ക്കാ​നും ജ​ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തെ പോ​ലും ബി​ജെ​പി അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഇ​ത് ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​രാ​ജ​യ​പ്പെ​ടു​ത്തും- കോ​ടി​യേ​രി പ​റ​ഞ്ഞു.

എ​ന്‍​എ​സ്‌എ​സ് ആ​ര്‍​എ​സ്‌എ​സി​നൊ​പ്പ​മു​ള്ള സം​ഘ​ട​ന​യ​ല്ല. അ​വ​ര്‍ അ​ക്ര​മ​ങ്ങ​ളി​ലേ​ക്കു പോ​യി​ട്ടി​ല്ല. അ​വ​രു​ടെ പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്- കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യി​ല്ല. സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ​യാ​ണു ബി​ജെ​പി​യു​ടെ സ​മ​രം. ബി​ജെ​പി​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ച്‌ ഓ​ര്‍​ഡി​ന​ന്‍​സി​നു ശ്ര​മി​ക്കു​ക​യാ​ണു വേ​ണ്ട​ത്. 95 ശ​ത​മാ​നം ജ​ന​ങ്ങ​ളും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ ബി​ജെ​പി​ക്ക് എ​തി​രാ​ണ്. ഇ​വ​ര്‍ ഉ​ണ​ര്‍​ന്നാ​ല്‍ മാ​ത്ര​മേ ബി​ജെ​പി​ക്കൊ​പ്പ​മു​ള്ള അ​ഞ്ചു ശ​ത​മാ​ന​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യൂ എ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *