ശബരിമലയില്‍ പോകാന്‍ ആറു യുവതികള്‍ കൊച്ചിയിലെത്തി

കൊച്ചി: ശബരിമലയില്‍ പോകാന്‍ ആറു യുവതികള്‍ കൊച്ചിയിലെത്തി. മലബാറില്‍ നിന്ന് കൊച്ചിയില്‍ ട്രെയിനിലെത്തിയ യുവതികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് യുവതികള്‍ ഉള്ളത്.

അതേസമയം ഇന്നും മല ചവിട്ടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയാണ് പൊലീസ് അറിയിച്ചത്. നെയ്യഭിഷേകത്തിന്റെ സമയം ഇന്ന് ഉച്ചയ്ക്ക് 12മണിവരെ മാത്രമേ അനുവദിച്ചിട്ടുള്ളു. ഇതോടെ പകല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഡിജിപി ദേവസ്വം ബോര്‍ഡിന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *