സന്നിധാനം : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്.സംഘര്‍ഷങ്ങള്‍ക്ക് അറുതി വന്നതോടെയാണ് ഈ വര്‍ദ്ധനവ് വന്നിരിക്കുന്നത്.സാധാരണ ഗതിയിലുളള അത്രേം തിരക്ക് ഇത്തവണത്തെ സംഘര്‍ഷാവസ്ഥയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ ഇവിടെ സമാധാന അന്തരീക്ഷം ആയി സംഘര്‍ഷങ്ങള്‍ക്ക് അറുതി വന്നതോടെ ഭക്തരുടെ എണ്ണത്തില്‍ സാധാരണ ഗതിയേക്കാലും വര്‍ദ്ധനവ് വന്നിരിക്കുന്നത്.സുരക്ഷയുടെ കാര്‍ക്കശ്യം കുറഞ്ഞതോടെ ഇപ്പോള്‍ ഭക്തര്‍ക്ക് സുഗമമായി അയ്യപ്പ ദര്‍ശനം നടത്താന്‍ കഴിയും.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇത്തവണ ശബരിമലയില്‍ കുട്ടികളെ ദര്‍ശനത്തിനായി കൊണ്ടുവരാത്തവരുമുണ്ടെങ്കിലും,രണ്ടുലക്ഷത്തോളം അയ്യപ്പഭക്തരാണ് ശബരിമലയില്‍ ഇതുവരെ ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്. ശബരിമലയില്‍ കഴിഞ്ഞ നാല്‍പതിനായിരത്തോളം പേരാണ് കസാഹിഞ്ചാ ദിവസം ദര്‍സ്ഥാനത്തിനായി എത്തിയിരുന്നത് .ശബരിമല മണ്ടലകാലത്തോട് അനുബന്ധിച്ച് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിയതും കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോള്‍ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ സന്നിധാനത്ത് തിരക്ക് കൂടി വരികയാണ്.
