കെ.​എം. ഷാ​ജി സ​ഭാം​ഗം അ​ല്ലാ​താ​യെ​ന്ന് നി​യ​മ​സ​ഭാ​സെ​ക്ര​ട്ട​റി

തിരുവനന്തപുരം: അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കെ.എം. ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി. കോടതി സ്റ്റേ നീട്ടാത്തതിനാല്‍ ഈ മാസം 24 മുതല്‍ കെ.എം. ഷാജി എംഎല്‍എ അല്ലാതായെന്നാണ് നിയമസഭാ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.

ഹൈ​ക്കോ​ട​തി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ജനപ്രതിനിധി എന്നുള്ള നിലയിലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ സഭാനടപടികളില്‍ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *