തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ പി.കെ. ശശി എംഎല്‍എയ്ക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതി നല്‍കിയ വനിതാനേതാവ്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ല. ശശിക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കില്ലെന്നും പരാതിക്കാരി അറിയിച്ചു.
