പ്രധാനമന്ത്രിക്കെതിരേ മോശം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ മോശം പദപ്രയോഗങ്ങള്‍ നടത്തിയതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെറ്റായ പദപ്രയോഗങ്ങള്‍ നടത്തരുത്. സ്നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടതെന്നും രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

എതിരാളികളെ അധിക്ഷേപിക്കുന്നതും മോശം പദങ്ങള്‍ പ്രയോഗിക്കുന്നതും ബിജെപിയുടെ രീതിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ നേ​​​ര​​​ത്തെ കോ​​​ണ്‍​​​ഗ്ര​​​സ് നേ​​​താ​​​വ് വിലാസ് മുട്ടേവര്‍, രാ​​​ജ് ബ​​​ബ്ബ​​​ര്‍, സി.​​​പി. ജോ​​​ഷി​​​ എന്നിവര്‍ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​​​ശ​​​ങ്ങ​​​ള്‍ വ്യാ​​​പ​​​ക​​​വി​​​മ​​​ര്‍​​​ശ​​​നം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *