സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക്കിസ്‌താനില്‍ വച്ച്‌ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാര്‍ക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇന്ത്യ തള്ളിയത്. ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. അഫ്ഗാനിസ്‌താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറി. പാക്കിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതുവരെ ചര്‍ച്ചകള്‍ ഒന്നും ഉണ്ടാകില്ലെന്നും സാര്‍ക്ക് രാജ്യങ്ങളില്‍ ഞങ്ങള്‍ പങ്കെടുക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാക്കിസ്‌താന്‍ ആതിഥ്യം നല്‍കുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍, കര്‍താര്‍പുര്‍ തീര്‍ഥാടക ഇടനാഴിയുടെ പാക്കിസ്ഥാന്‍ ഭാഗത്തെ തറക്കല്ലിടല്‍ ചടങ്ങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് നിര്‍വഹിക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് കേന്ദ്രമന്ത്രിമാരും, പഞ്ചാബ് മന്ത്രി നവ്ജോത് സിംഗ് സിദ്ദുവും പാക്കിസ്ഥാനിലെത്തി. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് കേന്ദ്രമന്ത്രിമാര്‍ പാക് മണ്ണില്‍ കാലുകുത്തുന്നത്. 2016ലും പാക്കിസ്ഥാനില്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *