കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം: കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായ രാഖി കൃഷ്ണയാണ് ആതമഹത്യ ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണമുയരുന്നത്. തുടര്‍ന്ന് കോളേജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവെച്ചു.

സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പി അടിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയെ കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ഫോട്ടോയെടുത്തെന്നുമാണ് ആരോപണമുയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *