ശബരിമല: പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം എണ്ണിയെണ്ണി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് യാതൊരു മറുപടിയും നല്‍കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒന്നിനും സര്‍ക്കാരിന് മറുപടിയില്ല. സഭ നിര്‍ത്തിവച്ച്‌ സര്‍ക്കാര്‍ തടിതപ്പുകയാണ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *