ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സല്യൂട്ട്; മേധാ പട്കര്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ സമര നായികയുമായ മേധാ പട്കര്‍. സ്ത്രീകള്‍ക്കൊപ്പം നിന്നതില്‍ സര്‍ക്കാരിന്റെ നിലപാടിനെ സല്യൂട്ട് ചെയ്യുന്നു. ഭരണഘടനയെ മാനിക്കണം. ആചാരങ്ങളെ ബഹുമാനിക്കണം. എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുതെന്നും മേധാ പട്കര്‍ പറഞ്ഞു

ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. ഈ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടലാകുമെന്ന് അവര്‍ തിരിച്ചറിയണമെന്നും മേധാ പട്കര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *