എന്‍ കെ അഫ്‌സല്‍ റഹ്മാനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പോലീസ്

ലൈംഗിക ചൂഷണത്തിരയാക്കിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ എന്‍ കെ അഫ്‌സല്‍ റഹ്മാനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പോലീസ്. കോഡൂര്‍ ചെമ്മങ്കടവ് പി എം എസ് എ എം എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ് അഫ്‌സല്‍ റഹ്മാന്‍.

സ്‌കൂളിലെ എന്‍ എസ് എസിന്റെ ചുമതലകൂടിയുളള ഉറുദു അധ്യാപകനെതിരെ 19 കുട്ടികളാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നത്. സ്‌കൂള്‍ അധികൃതര്‍ പരാതി പോലീസിനും, ചൈല്‍ഡ് ലൈനിനും കൈമാറിയിരുന്നു. ഇദ്ദേഹത്തിനെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തിയാണ് പോലീസ് കേസ്സെടുത്തിട്ടുളളത്.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. ആരോപണമുന്നയിച്ച വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്ത പോലീസ് 3 കുട്ടികളുടെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസ്സിലും അന്യേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *