താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറിക്ക് തീ പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

വയനാട്; താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്ബത്തൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയാണ് കത്തി നശിച്ചത്.

ചുരം ഒന്നാം വളവിനു സമീപം പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുക്കത്ത് നിന്നുള്ള 2 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *