ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി വിജയനല്ല യോഗം വിളിച്ചത്. മറിച്ച് മുഖ്യമന്ത്രിയാണ് യോഗം വിളിച്ചതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപിയുടെ നിലപാട് യോഗത്തില്‍ അറിയിക്കുമെന്നും മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും നടേശന് പറഞ്ഞു. കോര്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് എസ്എന്‍ഡിപിയുടെ തീരുമാനം. നേരത്തെ എന്‍എസ്എസ് യോഗത്തില്‍നിന്നു പിന്മാറിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.
