വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച്‌ സംസാരിച്ചു; ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കൊല്ലം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച്‌ സംസാരിച്ചെന്ന കേസില്‍ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ സെക്രട്ടറി വയക്കല്‍ സോമനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുനലൂരില്‍ നിന്നാണ് സോമനെ പൊലീസ് അറസ്റ്റ് ചെയ്തത്.

എംഎല്‍എമാരായ അയിഷാ പോറ്റി, വീണാ ജോര്‍ജ്ജ്, പ്രതിഭാ ഹരി എന്നിവരെയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെയും അധിക്ഷേപിച്ച കേസിലാണ് ബിജെപി നേതാവിനെതിരെ കേസെടുത്തിരുന്നത്. അയിഷാ പോറ്റിയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *