തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലറില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാധ്യമങ്ങള്‍ക്ക് എല്ലാ കാലത്തുമുള്ള നിയന്ത്രണമാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് എന്‍എസ്എസിനെ നിര്‍ബന്ധിക്കാനാകില്ല. യുവതികളെ നിര്‍ബന്ധപൂര്‍വം മലകയറ്റാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
