തിരുവനന്തപുരം: ശബരിമല ആദിവാസികള്‍ക്ക് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി വില്ലുവണ്ടിയാത്രകളും എരുമേലിയില്‍ കണ്‍വന്‍ഷനും സംഘടിപ്പിക്കുന്നു. ശബരിമല ആദിവാസികള്‍ക്കു തിരിച്ചു നല്‍കുക, തന്ത്രികള്‍ പടിയിറങ്ങുക എന്ന മുദ്രാവാക്യം ഉയര്‍ത്തി 13 മുതല്‍ കേരളത്തിന്റെ വിവിധ നവോഥാന സമര കേന്ദ്രങ്ങളില്‍ നിന്നും വില്ലുവണ്ടി യാത്രകള്‍ ആരംഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന് അറിയിച്ചു.
ഈ മാസം 16 ന് എരുമേലിയില്‍ സമാപിക്കുന്ന വില്ലുവണ്ടിയാത്രകള്‍ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ ജാതിവിരുദ്ധ-നവോത്ഥാന സംഗമങ്ങള്‍ സംഘടിപ്പിക്കും.16 ന് രാവിലെ 11 ന് വെങ്ങാനൂരിലെ മഹാത്മാ അയ്യന്‍കാളി സ്മൃതിണണ്ഡപത്തില് നിന്നും ആരംഭിക്കുന്ന തെക്കന്‍ മേഖല വില്ലുവണ്ടി യാത്രയുടെ സാംസ്കാരിക സംഗമം ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം മാനവീയംവീഥിയില്‍ നടക്കും.
