ഇന്ത്യക്കാരി ലണ്ടനില്‍ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവിന് ജീവപര്യന്തം

ലണ്ടന്‍: വിവാദങ്ങള്‍ സൃഷ്ടിച്ച ജസീക്ക കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. നേരത്തെ സംഭവത്തില്‍ പൊലീസ് ജസീക്കയുടെ ഭര്‍ത്താവായ മിതേഷ് പട്ടേലിനെ അറസ്റ്റ് ചെയ്‌തിരുന്നു. ജസ്റ്റിസ് ജെയിംസ് ഗോസ് ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ജസ്റ്റിസ് ജെയിംസ് ഗോസ് പറഞ്ഞു. കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചാണ് മിതേഷ് ജസീക്കയെ കൊലപ്പെടുത്തിയത്. മിഡില്‍സ്ബറോ ലിന്‍തോര്‍പ്പിലെ വീടിനുള്ളില്‍ ജെസീക്ക പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് അടുത്തു തന്നെ മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു ജെസീക്കയും മിതേഷും. സംഭവത്തില്‍ മിതേഷിനെ അറസ്റ്റ് ചെയ്യുകയും ടീസൈഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കൊലപാതക കുറ്റം ചുമത്തുകയുംചെയ്‌തു. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഫോറന്‍സിക് ടീമുമാണ് ജെസീക്ക കൊല്ലപ്പെട്ട വീട്ടില്‍ പരിശോധന നടത്തി സുപ്രധാനമായ വിവരങ്ങള്‍ കണ്ടെത്തി മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *