സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത് വര്‍ധിത വീര്യത്തോടെ: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ ജയിലില്‍ നിന്നും പുറത്തുവരുന്നത് വര്‍ധിത വീര്യത്തോടെയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ശബലിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സുരേന്ദ്രന് ജാമ്യം കിട്ടിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുരേന്ദ്രനെതിരേ സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ തുടര്‍ നിയമ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. സുരേന്ദ്രനെതിരേ കള്ളക്കേസാണ് പോലീസ് ചുമത്തിയത്. ഇടതുപക്ഷ സര്‍ക്കാര്‍ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *