ബംഗലൂരു: പണം നല്‍കാത്തതിന് ഇരുപതുകാരന് സ്വന്തം മാതാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവ ദിവസം അമ്മയും മകനും തമ്മില്‍ വാക്കേറ്റമുണ്ടായി. മകന് പണം ആവശ്യപ്പെട്ടുവെങ്കിലും അമ്മ നല്കാന് തയ്യാറായില്ല. മകന്റെ മദ്യപാനത്തേയും അമ്മ ചോദ്യം ചെയ്തു.
ഇതോടെ മകന് സമീപത്തുണ്ടായിരുന്ന പെട്രോള്‍ അമ്മയുടെ ദേഹത്തേയ്ക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭര്‍ത്താവെത്തിയാണ് പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കൈകളിലും മാറിലും പൊള്ളലേറ്റിട്ടുണ്ട്. സദാശിവനഗറിലാണ് സംഭവം നടന്നത്.
അമ്മയെ തീകൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ട മകന് ഒളിവിലാണ്.
