ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് എസ്പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്.
