വനിതാ മതില്‍; മൂന്ന് ദശലക്ഷത്തോളം വനിതകളെ അണി നിരത്തുമെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: വനിതാ മതിലില്‍ മൂന്ന് ദശലക്ഷത്തോളം വനിതകളെ അണി നിരത്തുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ഒന്നിന് കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

അതേസമയം, നിയമസഭയില്‍ വനിതാ മതിലിനെ ചൊല്ലി ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞിരുന്നു. പ്രസംഗത്തിനിടെ വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്ന എം.കെ.മുനീറിന്റെ പ്രസ്ഥാവനയെ വിമര്‍ശിച്ച്‌ ഭരണപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു.

മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭരണപക്ഷം രംഗത്തെത്തിയത്. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എം.കെ.മുനീര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നിയമസഭ നിര്‍ത്തി വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *