വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്തു -അധ്യാപകന്‍ അറസ്റ്റില്‍

മംഗലാപുരം: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കാര്‍ക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകന്‍ നരാവി സ്വദേശി പ്രസാദ് കോട്യാനെയാണ് കാര്‍ക്കള ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.

അധ്യാപകനായ പ്രസാദ് സ്കൂള്‍ മുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ഥിനിയോ രക്ഷിതാക്കളോ പരാതി നല്‍കിയില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.സ്കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകന്‍ കുറ്റം സമ്മതിച്ചു.തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *