ബോംബ് ഭീഷണി: ഇന്‍ഡിഗോ വിമാനം മുംബൈയില്‍ അടിയന്തിരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്നു മുംബൈയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയില്‍നിന്ന് ഡല്‍ഹി വഴി ലക്‌നോവിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 3612 വിമാനമാണ് ഭീഷണിയെത്തുടര്‍ന്നു നിലത്തിറക്കിയത്. പരിശോധന നടത്തിയെങ്കിലും വിമാനത്തില്‍നിന്നു സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും വിമാനം സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.

രാവിലെ ഗോ എയര്‍ ജി8 329 വിമാനത്തില്‍ ഡല്‍ഹിക്കു പോകേണ്ടിയിരുന്ന സ്ത്രീയാണ് ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചത്. ഇവര്‍ ചില ആളുകളുടെ ഫോട്ടോയും കാണിച്ചിരുന്നു. ഇവരെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി ചോദ്യം ചെയ്തു. ഇവര്‍ മാനസികമായി വെല്ലുവിളി നേരിടുന്നവരാണെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *