സൗദിയുടെ ദേശീയ പൈതൃകോത്സവത്തിന് തുടക്കമായി

റിയാദ്​: സൗദിയുടെ ദേശീയ പൈതൃകോത്സവത്തിന് തുടക്കമായി. വിദേശ പ്രതിനിധികളും മറ്റ്​ പ്രമുഖരും സംബന്ധിച്ച ചടങ്ങില്‍ സല്‍മാന്‍ രാജാവ് മേള ഉദ്ഘാടനം ചെയ്തു. ഇന്തോനേഷ്യയാണ് ഇത്തവണ അതിഥി രാജ്യം.


ജനാദിരിയയി​െലത്തിയ രാജാവിനെ റിയാദ്​ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്​ദുല്‍ അസീസ്​, ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മ​ുഹമ്മദ്​ ബിന്‍ അബ്​ദു റഹ്​മാന്‍ ബിന്‍ അബ്​ദുല്‍ അസീസ്​, ജനാദ്​രിയ ഫെസ്​റ്റ്​ ഉന്നതാധികാര സമിതി ചെയര്‍മാനും നാഷനല്‍ ഗാര്‍ഡ്​ മന്ത്രിയുമായ ഖാലിദ്​ ബിന്‍ അബ്​ദുല്‍ അസീസ്​ ബിന്‍ അയ്യാഫ്​, നാഷനല്‍ ഗാര്‍ഡ്​ സഹമന്ത്രിയും ജനാദ്​രിയ ഫെസ്​റ്റ്​ ജനറല്‍ സൂപര്‍ വൈസറുമായ മുഹമ്മദ്​ ബിന്‍ അബ്​ദുല്‍ അസീസ്​ ബിന്‍ അയ്യാഫ് തുടങ്ങിയവര്‍ ചേര്‍ന്ന്​ സ്വീകരിച്ചു. കുവൈത്ത്​ കിരീടാവകാശി ശൈഖ്​ നവാഫ്​ അല്‍ അഹമദ്​ അല്‍ ജാബിര്‍ അല്‍ സബാഹ്​, ബഹ്​റൈന്‍ പ്രതിനിധി ശൈഖ്​ അബ്​ദുല്ല ബിന്‍ ഹമദ്​ ബിന്‍ ഇസ അല്‍ഖലീഫ, യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ്​ അബ്​ദുല്ല ബിന്‍ സൈദ്​ അല്‍ നഹ്​യാന്‍, ഒമാന്‍ പ്രതിനിധി ശിഹാബ്​ ബിന്‍ താരിഖ്​്​ അല്‍ സെയ്​ദ്​ എന്നിവര്‍ ഉദ്​ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ലധികം സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *