ബത്തേരിയില്‍ ബസ്‌ എറിഞ്ഞു തകര്‍ത്തു

ബത്തേരി: ഹര്‍ത്താലില്‍ അഴിഞ്ഞാടിയ ആര്‍എസ്‌എസ്- ബിജെപി പ്രവര്‍ത്തകര്‍ ബത്തേരിയിലും പുല്‍പ്പള്ളിയിലും വ്യാപകമായ അക്രമം അഴിച്ചുവിട്ടു. ബത്തേരിയില്‍ രാവിലെ 7.50 ന് എരുമേലി സര്‍വീസ് കഴിഞ്ഞുവരികയായിരുന്ന കെ എസ് ആര്‍ ടി സിബത്തേരി ഡിപ്പോ വി ലെ ആര്‍ പി സി 56 നമ്ബര്‍ സൂപ്പര്‍ഫാസ്റ്റ് ബസ് മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം വച്ച്‌ എറിഞ്ഞുതകര്‍ത്തു.

യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പൊലീസ് അകമ്ബടിയില്‍ കോണ്‍വോയ് ആയി മറ്റ് മൂന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ക്കൊപ്പമാണ് തകര്‍ക്കപ്പെട്ട ബസും എത്തിയത്‌.മാരിയമ്മന്‍ ക്ഷേത്ര പരിസരത്ത് തുറന്നു പ്രവര്‍ത്തിച്ച മോേ ജൊബേക്കറി അടിച്ചു തകര്‍ത്തു.

ബേക്കറിയിലേക്ക് പെട്രോള്‍ബോംബ് എറിഞ്ഞെങ്കിലും പൊട്ടാത്തതിനാല്‍ കൂടുതല്‍ അപായം ഒഴിവായി. പകല്‍ 11നാണ് ബേക്കറിക്ക് നേരെ നടന്ന അക്രമം. പുല്‍പ്പള്ളിയില്‍ തുറന്നു പ്രവര്‍ത്തിച്ച തുണിക്കട അടിച്ചു തകര്‍ത്തു.ഇരു സംഭവങ്ങളിലുമായി പത്തോളം പേരെ ബത്തേരിയിലുംപുല്‍പ്പള്ളിയിലും പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *