ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019: കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ഥികള്‍

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങള്‍ മാത്രം ശേഷിച്ചിരിക്കേ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍…

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയേയും, ഇ.ടി മുഹമ്മദ് ബഷീറിനേയും തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ മുസ്ലീംലീഗ് നേതൃത്വത്തില്‍ ധാരണയായി. നിലവിലുള്ള എംപിമാര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടങ്കില്‍ അത് പരിഗണിച്ചേ പാര്‍ട്ടി തീരുമാനം എടുക്കൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീറിന്‍റെ സാന്നിധ്യം ലോക്സഭയില്‍ അത്യാവശ്യമാണന്നാണ് മുസ്ലീംലീഗിന്‍റെ വിലയിരുത്തല്‍. ലീഗിനെ എതിര്‍ക്കുന്ന മുസ്ലീംസംഘടനകളുടെയും, മുസ്ലീം അടിത്തറയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണ ഇ.ടിക്ക് കിട്ടുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. വീണ്ടും മത്സരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത് അംഗീകരിക്കാമെന്നാണ് പൊതുനിലപാട്.

എന്നാല്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അധിക സീറ്റ് ചോദിച്ച സാഹചര്യത്തില്‍ മൂന്നാമതൊരു സീറ്റ് കൂടി മുസ്ലീംലീഗ് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുള്ളതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *