തന്ത്രിക്ക്‌ കാരണം കാണിക്കല്‍ നോട്ടിസ്‌ നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നടയടച്ച്‌ പരിഹാര ക്രിയകള്‍ നടത്തിയതിന് തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തളളി.

തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ശര്‍മ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഇയാള്‍ക്ക് കേസില്‍ ഇടപെടാന്‍ നിയമപരമായി അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌ത്രീപ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കുശേഷം ബിന്ദു, കനകദുര്‍ഗ എന്നി്വര്‍ സന്നിധാനത്ത്‌ ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ്‌ തന്ത്രി നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയത്‌. ഇതേ തുടര്‍ന്നാണ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *