സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നിരോധനം: ട്രംപിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

വാഷിങ്ടണ്‍: ഡി.സി.: 2016-ല്‍ ഒബാമ ഭരണകൂടം ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സൈന്യത്തിന്റെ വാതില്‍ തുറന്ന തീരുമാനം ജനുവരി 22-ന് സുപ്രീം കോടതി വിധിയോടെ അടഞ്ഞു. സുപ്രീം കോടതിയില്‍ അഞ്ച് ന്യായാധിപര്‍ ഉത്തരവിനെ അനുകൂലിച്ചപ്പോള്‍ നാലു പേര്‍ എതിര്‍ത്തു.
2017 ജൂലായിലാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രത്യേക ഉത്തരവിലൂടെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സൈന്യത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ട്രംപിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രാജ്യത്തിന്റെ വിവിധ കോടതികളില്‍ ഫയല്‍ ചെയ്ത കേസില്‍ ചില കോടതിയില്‍ സ്റ്റേ ഉത്തരവ് നല്‍കിയിരുന്നു. ഇപ്പോഴത്തെ സുപ്രീം കോടതി വിധിയോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇല്ലാതായി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ സൈന്യത്തില്‍ പ്രവേശനം നല്‍കിയാല്‍ ഉണ്ടാകുന്ന ഭാരിച്ച ഇന്‍ഷ്വറന്‍സ് ചെലവുകളും ഇവര്‍ക്ക്് മുടങ്ങാതെ കഴിക്കേണ്ട മരുന്നുകള്‍ക്കും ഖജനാവില്‍നിന്നു വലിയ തുക മുടക്കേണ്ടി വരുമെന്നാണ് നിരോധന ഉത്തരവില്‍ നല്‍കിയിരുന്ന വിശദീകരണം. സുപ്രീം കോടതി തീരുമാനം രാജ്യത്താകമാനം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍നിന്ന് കടുത്ത എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി 22 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *