കുരുങ്ങുപനി കേരളത്തിലേയ്ക്കും; വയനാട്ടില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങളോടു കൂടി പനി സ്ഥിരീകരിച്ചു! ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

വയനാട്: കര്‍ണാടകയെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കുരങ്ങുപനി ഇപ്പോള്‍ കേരളത്തിലും. വയനാട്ടില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങളോടെ പനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ വനത്തിനുള്ളില്‍ പോകുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം നല്‍കി. കര്‍ണാടകയില്‍ നിരവധി പേര്‍ കുരങ്ങുപനി ബാധിച്ച്‌ മരിച്ചിരുന്നു. ഇത് കേരളത്തിലേയ്ക്ക് പടര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *