കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

 കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പുനഃ പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന് എതിരെ നല്‍കിയ പുനഃ പരിശോധന ഹര്‍ജിയാണ് കോടതി തള്ളിയത്.

2016 -17 അദ്ധ്യായന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ പണം ഇരട്ടി ആയി നല്‍കാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് സുപ്രീകോടതി നിര്‍ദേശിച്ചിരുന്നു.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചേമ്ബറില്‍ പരിഗണിച്ച ശേഷമാണ് പുനഃ പരിശോധന ഹര്‍ജികള്‍ തള്ളിയത്. 150 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ചട്ടവിരുദ്ധമാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *