തിരുവനന്തപുരം: ലോക കേരളസഭയ്ക്കുവേണ്ടി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. തെറ്റിദ്ധാരണമൂലമാണ് ചിലര്‍ ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരുടെ ചിലവുകള്‍ മാത്രമാണ് സര്‍ക്കാര്‍ വഹിക്കുക. ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
