മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസവും മുഹമ്മദിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഭാര്യ വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസവും പതിവുപോലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ മദ്യപിക്കുന്നതിന് വേണ്ടി പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ ഭാര്യ തയ്യാറായില്ല. ഇതോടെ കുപിതനായ മുഹമ്മദ് സ്ത്രീയുടെ കീഴ് ചെവി മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ശേഷം ഇയാള്‍ സ്ഥലത്തു നിന്നും പോകുകയും ചെയ്തു.

അക്രമിക്കുന്നതിന് മുന്നോടിയായി ഇയാള്‍ ഭാര്യയെ നഖം കൊണ്ട് മുറിവേല്‍പ്പിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇയാള്‍ കത്തി ഉപയോ​ഗിച്ചാണ് ചെവി മുറിച്ചുമാറ്റിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *