ന്യൂഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ നിയമഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പരാതികള്‍ ലഭിച്ചാലുടന്‍ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഭേദഗതി സ്റ്റേ ചെയ്യാനാണ് കോടതി വിസമ്മതിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ലെ വിധിക്ക് എതിരായ നിയമഭേദഗതികളും പുനപരിശോധനാ ഹര്‍ജികളും ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാരും കക്ഷി ചേര്‍ന്നിട്ടുണ്ട്.
