പതിനാലുകാരിയെ മദ്യലഹരിയില്‍ അപമാനിച്ച സംഭവം; ഇന്ത്യക്കാരനെതിരെ കേസ്

ദുബായ്: പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യലഹരിയില്‍ അപമാനിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെതിരെ ദുബായ കോടതിയില്‍ കേസ്.

നിര്‍മ്മാണ തൊഴിലാളിയായ 32 കാരനെതിരെയാണ് കേസ്. മെട്രോ സ്‌റ്റേഷനിലൂടെ വിദ്യാര്‍ഥിനി നടക്കുന്നതിനിടെ ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചു എന്നാണ് കേസ്.

എന്നാല്‍ പ്രതി ആരോപണം നിഷേധിച്ചു. അബദ്ധത്തിലാണ് താന്‍ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്നായിരുന്നു ഇയാള്‍ ഉന്നയിച്ച വാദം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *