തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പത്മജ വേണുഗോപാല്‍. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരു പോലെയാണെന്നും പത്മജ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ്.
തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരിക്കുന്നവര്‍ ഇരിക്കുന്നിടത്ത് തന്നെ തുടര്‍ന്നാല്‍ പാര്‍ട്ടി വളരില്ല. കരുണാകരന്‍ വളര്‍ത്തിയ ചെറുപ്പക്കാരാണ് ഇന്ന് പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നും പാര്‍ട്ടി വളരാന്‍ ചെറുപ്പക്കാര്‍ വേണമെന്നും അവര്‍ പറഞ്ഞു.
