തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരേ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യത്തിന്റെ പേരില്‍ ലാലിന് ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് താരം ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജിനെതിരേ നോട്ടീസ് അയച്ചത്.
