വ്യാജരേഖ ചമച്ച്‌ കുടുക്കാന്‍ ശ്രമം; പികെ ഫിറോസിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ കളഅള രേഖകള്‍ ഉണ്ടാക്കി കുടുക്കാന്‍ ശ്രമിച്ചെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫിറോസിന് പൂട്ട് വീണത്.

ബന്ധപ്പെട്ട് മന്ത്രി എസി മൊയ്തീന് ജയിംസ് മാത്യു എഴുതിയ കത്ത് ഫിറോസ് പുറത്തുവിട്ടിരുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട കത്തായിരുന്നു ഇത്. എന്നാല്‍ ആ കത്ത് തന്റേതല്ലെന്നും അതു കൃത്രിമമായി ചമച്ചതാണെന്നും കാട്ടി എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇത് തുടര്‍ നടപടിക്കായി ഡിജിപിക്ക് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *