കാസര്‍കോട്ടെ കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്ന് കോടിയേരി

തിരുവനന്തപുരം: കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പട്ടിട്ടുണ്ടങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും കോടിയേരി ആവര്‍ത്തിച്ചു.

പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയ ജില്ലാ കമ്മിറ്റിയും ഇതേ നിലപാട് അറിയിച്ചിരുന്നു. അതേസമയം കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമടക്കം ഏഴ് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലായ എല്‍ സി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *